---
title: " ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം "
english_title: "A youth and a student jumped in front of the train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292838/A youth and a student jumped in front of the train"
published_at: "2025-05-28T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683732f741d4b_Screenshot_20250528_212811_Chrome.jpg"
keywords: []
---

#  ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം 

> **Lead Summary:** ആലപ്പുഴ: യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡിൽ നിർത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാൾട്ട് സ്റ്റേഷനിലെത്തിയത്. തുടർന്ന് റെയിൽവേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

## Article Content

ആലപ്പുഴ: യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡിൽ നിർത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാൾട്ട് സ്റ്റേഷനിലെത്തിയത്. തുടർന്ന് റെയിൽവേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

സംഭവത്തെത്തുടർന്ന് കൊച്ചുവേളി-അമൃത്സർ എക്സ്‌പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എൽടിടി നേത്രാവതി എക്സ‌്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു. അതേസമയം, ശ്രീജിത്തും വിദ്യാർഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292838/A youth and a student jumped in front of the train)